എന്നെനിക്കെൻ ദുഃഖം തീരുമോ
എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
സന്നിധിയിലെന്നു വന്നുചേരും ഞാൻ
നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-
ക്ലേശവുമെന്നു ശലോമോൻ
നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു
കോഴി തന്‍റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ!
തൻ കീഴിൽവച്ചു പുലർത്തും മോദമായ്
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്
വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്‍റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ;-
തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ
താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ!
അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയും
തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്‍റെ തള്ളയും;-
പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര
മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
പറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം
പറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും തള്ളയും;-
ഉലകിലനർത്ഥം ബഹുലം നായകാ! നിൻകരം തന്നിൽ
ഉലകിലുള്ള വഴികൾ സമസ്തവും
അലയും തിരയ്ക്കുതുല്യം മർത്യൻ കാറ്റിൽ വിറയ്ക്കും മരത്തിനൊപ്പം
വലയുന്നോരോ ഗതിയിൽ മനുജരഖിലം ക്രോധകലശം മൂലവും;-
വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാൻ
വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛമനസ്സിൽ പൂണ്ട
കുരികിൽപോലുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും;-
ഉണർന്നു വെട്ടംതെളിച്ച കൂട്ടമായ് കന്യകാ-
വ്രതരണഞ്ഞു വാനിൽപൂകും നേരത്തിൽ
തുണച്ചീസാധുവിൻ ക്ലേശം ഹനിച്ചിട്ടെനിക്കും കൂടാപ്പരമ-മാർവ്വിൽ
അണഞ്ഞുവാഴാൻ ഭാഗ്യം തരണേ അരുമയുള്ളെൻ പൊന്നുകാന്തനേ!;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള