Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ
നിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻ
ക്ലേശം നിറയുമി ഭൂവിലെൻ ആശ്രയം
എന്നും നീ മാത്രമേ യേശുദേവാ

ലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ്
എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻ
എൻ പ്രിയനെ വന്നിടണേ
വൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ…

ലോകമരുവിൽ ആശ്രയം തേടി
വാടിത്തളർന്നഹോ വീഴുന്നു മർത്യർ
നിർത്തീടുക രക്ഷകനെ വീഴാതെ
എന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ…

എന്നു നിന്നോടുകൂടെ ഞാൻ വന്നിടും
നിത്യയുഗങ്ങളായ് മർത്യത നീങ്ങി
എൻ നാഥനെ കണ്ടിടാറായ്
മന്നിലെ ക്ലേശങ്ങൾ തീർന്നിടാറായ്;- എന്നു നീ…

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ
എന്നു ഞാൻ കാണും നിന്നെ മനുവേലേ
Post Tagged with


Leave a Reply