എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ
എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ
പൊൻമുഖം ഞാനൊന്നു കണ്ടീടുവാൻ
എത്രകാലം ഞങ്ങൾ കാത്തിരുന്നീടണം
യാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേ
ഈശനാമൂലനങ്ങൂറ്റമടിക്കുന്ന-
ക്ലേശസമുദ്രമാണീയുലകം
ആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കി
ക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നു
ഈ ലോകസൂര്യന്‍റെ ഘോരകിരണങ്ങൾ-
മാലേ-കിടന്നതു കാണുന്നില്ലേ
പാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾ
ക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നു
എണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ-
കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർ
ചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടു
ആടലേതുമില്ലേ ദേവകുമാരകാ;- എന്നു
മേഘാരൂഢനായി നാകലോകെനിന്നു
ആദിത്യ കാന്തിയതും കൂടവേ
കാഹളനാദവും മിന്നലുമാർപ്പുമായ്
ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നു
മാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻ
കാൽവറിക്കുന്നിലങ്ങേറിയോനേ
പൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരു
മുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നു
മൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ
ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞ
സ്നേഹസ്വരൂപനാം പ്രാണനാഥാ നിന്‍റെ
മണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള