Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നു നീ വാനത്തിൽ വന്നിടുമോ

എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയ
എന്നെയും ചേർത്തിടുവാൻ
എത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണം
എൻ സ്വന്തം വീട്ടിൽ ചേരാൻ(2)

സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻ
സങ്കടപ്പെട്ടിടുമ്പോൾ(2)
സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽ
സാന്ത്വനമേകിടുമേ;-

മേൽത്തരമായതൊക്കെയും എനിക്കായ്
മേന്മയായ് താതൻ തരും(2)
മുന്തിരി അടയും ഗോതമ്പിൻ കാമ്പും
പാറയിൻ വെള്ളവുമെ;-

കാലങ്ങളധികം കാത്തിരിക്കേണ്ട
കാന്തനാം യേശുവരാൻ(2)
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായി
കർത്താവു വേഗം വരും;-

എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി

എന്നു മേഘേ വന്നിടും എന്‍റെ പ്രാണ നായകാ
എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.