Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നു മേഘേ വന്നിടും എന്‍റെ പ്രാണ നായകാ

എന്നു മേഘേ വന്നിടും എന്‍റെ പ്രാണനായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ;

സ്വർലോക വാസം ഓർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ

ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും
തന്‍റെ കാന്ത എത്ര സുന്ദരി;
കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ

ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ;
കൊടികളേന്തിയ സൈന്യം പോൽ
സൂര്യ ചന്ദ്ര ശോഭപോൽ
മോഹിനിയാം കാന്തയെ ചേർപ്പാൻ

കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ
എന്നു വന്നു ചേർത്തിടും പ്രിയാ;
നിന്നെ കാണ്മാൻ ആർത്തിയായ്
പാർത്തിടുന്ന കാന്തയെ
ചേർത്തിടുവാനെന്തു താമസം

എന്നു വരും എ​പ്പോൾ വരും
എന്നു നീ വാനത്തിൽ വന്നിടുമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.