Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നു വരും എ​പ്പോൾ വരും

എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻ
എത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേ

എതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻ
അതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നു

മഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻ
ഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നു

കഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന്
കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നു

ഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ല
പതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- എന്നു

എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ
എന്നു മേഘേ വന്നിടും എന്‍റെ പ്രാണ നായകാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.