Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നുള്ളമേ സ്തുതിക്ക നീ പരനെ

എന്നുള്ളമേ സ്തുതിക്ക നീ പരനെ തൻ
നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടിപ്പുകഴ്ത്താം

സുരലോകസുഖം വെടിഞ്ഞു നിന്നെ
തേടിവന്ന ഇടയൻ തന്‍റെ
ദേഹമെന്ന തിരശീല ചീന്തി തവ
മോക്ഷമാർഗ്ഗം തുറന്നു;-

പാപരോഗത്താൽ നീ വലഞ്ഞു തെല്ലും
ആശയില്ലാതലഞ്ഞു പാരം
കേണിടുമ്പോൾ തിരുമേനിയതിൽ നിന്‍റെ
വ്യാധിയെല്ലാം വഹിച്ചു;-

പലശോധനകൾ വരുമ്പോൾ
ഭാരങ്ങൾ പെരുകിടുമ്പോൾ നിന്നെ
കാത്തു സൂക്ഷിച്ചൊരു കാന്തനല്ലൊ
നിന്‍റെ ഭാരമെല്ലാം ചുമന്നു;-

ആത്മാവിനാലെ നിറച്ചു
ആനന്ദമുളള്ളിൽ പകർന്നു
പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവ
സ്നേഹമതിശയമെ;-

എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ
എന്നുള്ളം നിന്നിലായ് ആഴമാം
Post Tagged with


Leave a Reply