എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ
എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ
എന്‍റെ യേശുവിൻ വചനം കേട്ടിടട്ടെ
രക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെ
ഏവരും യേശുവെ വണങ്ങിടട്ടെ
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര
ഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സ
ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾ
സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ
അരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ്
മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹി
ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ
ജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ്
ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലി
ആൻഡമാൻ നിക്കോബാറും ചണ്ഡീഗഡും
യേശുവെ അറിഞ്ഞിടട്ടെ
യേശുവിനായ് തീരട്ടെ
അന്ധവിശ്വാസങ്ങൾ തകർന്നിടട്ടെ
സാത്താന്യകോട്ടകൾ തകർന്നിടട്ടെ
ജാതീയ മതിൽക്കെട്ടും തകർന്നിടട്ടെ
ഉച്ചനീചത്വങ്ങൾ തകർന്നിടട്ടെ
ഭാരതം രക്ഷകനെ കൺടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
കഴിവും താലന്തും ഉള്ളവരേ
നൽകുക ആയുസ്സെന്നേശുവിനായ്
സുവിശേഷത്തിൻ അഗ്നിനാളവുമായ്
ആയിരങ്ങൾ ഇറങ്ങട്ടിനിയും
ഭാരതം രക്ഷകനെ കൺടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
പോർക്കളത്തിൽ നിൽക്കും സോദരർക്കായ്
പ്രാർത്ഥനയിൽ പോരാടിടുമോ?
ധനവും ശേഷിയും ഉള്ളവരേ
പിന്നിൽ നിന്നു സഹായിക്കുമോ?
ഭാരതം രക്ഷകനെ കൺടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള