Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ദൈവം സ്വർഗ സിംഹാസനം

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം
തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു

അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ
പോറ്റി പുലർത്തിയ ദൈവം മതി

ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ

പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ-
ളെല്ലാം സർവ്വേശനെ നോക്കിടുന്നു

കോടാകോടി ഗോളമെല്ലാം പടച്ചവ-
നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ

കല്യാണശാലയിലെന്നെ വിളിച്ചവന്‍റെ
സന്താപമൊക്കെയും തീർത്തിടും നാൾ
ശീഘ്രം വരുന്നെന്‍റെ കാന്തൻ വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലം വാഴാൻ

ലോകം വെടിഞ്ഞെന്‍റെ സ്വർഗ്ഗീയനാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
അന്യൻ പരദേശിയെന്നെന്‍റെ മേലെഴു-
ത്തെന്നാൽ സർവ്വസ്വവും എന്‍റെതത്രേ

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply