Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം (2)
ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി
ആകാശം തുറന്ന സർവ്വശക്തൻ (2)

എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2)
രോഗമോ ദുഃഖമോ കഷ്ടമോ
നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2)

ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കി
ദാനിയേലിന്‍റെ ദൈവം സിംഹകൂട്ടിലിറങ്ങി (2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2)

കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു
ലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2)

ഉള്ളം നൊന്തു കരഞ്ഞാൽ മനസസലിഞ്ഞിടും നാഥൻ
കാൽവറിയിലെ രക്തം പാപമോചനം മേകും(2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2)

എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
എന്‍റെ ദൈവം സ്വർഗ സിംഹാസനം
Post Tagged with


Leave a Reply