Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ

എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;
എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)

എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;
എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)

ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;
വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)

മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;
പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)

കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ച‍പ്പോൾ;
വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)

പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;
ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)

ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;
പരിഹാസം ചൊല്ലി ക്രൂരർ കൈപ്പു കാടി കൊടുത്തു (2)

വേദനകൊണ്ടു പുളഞ്ഞെൻ രക്ഷിതാവാം യേശുവോ;
സ്വന്തം തോളിൽ തല ചായ്ച്ചു ക്രൂശതിന്മേൽ മരിച്ചു (2)

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.