Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ നാഥൻ വല്ലഭൻ താൻ

എന്‍റെ നാഥൻ വല്ലഭൻ താൻ
അല്ലലെല്ലാം മാറ്റിടുമേ
തന്‍റെ നാളിൽ എന്തുമോദം
ആർത്തിയോടാവലായ് നോക്കിടുമേ

ഓ പാദങ്ങൾ പൊങ്ങിടുന്നേ
ചേരുവാൻ നിൻ സവിധേ(2)-എന്‍റെ…

പാരിടത്തിൽ പാടുപെട്ട
പാവനരെ ചേർത്തിടുവാൻ
വരുമന്ന് ദൂതരുമായ്
തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;-

മരുഭൂവിൽ ഞരങ്ങുന്ന
തൻ വിശുദ്ധ സംഘമേ നീ
പരനോട് ചേർന്ന് നിത്യം
എണ്ണമില്ലായുഗം അങ്ങ് വാഴും;-

വിശ്വാസത്തിൻ കൺകളാൽ ഞാൻ
ഇന്നവയെ കണ്ടിടുന്നു
ആശ്വാസമേ നേരിൽ കാണും
അന്നവൻ പൊൻമുഖം മുത്തിടുമേ;-

എന്‍റെ പ്രാണസഖി യേശുവേ
എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.