Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ പ്രിയൻ വാനിൽ വരാറായ് കാഹളത്തിൻ

എന്‍റെ പ്രിയൻ വാനിൽ വരാറായ്
കാഹളത്തിൻ ധ്വനി കേൾക്കാറായ് (2)
മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തുപാടിടും
നാമും ചേർന്നു പാടും ദൂതതുല്യരായ് (2)

പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കും
നിന്‍റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ്ക്കും(2)
നാം സന്തേഷിച്ചിടും എന്നും സ്തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ(2)

പീഢിതനൊരഭയ സ്ഥാനം
എൻ സങ്കടങ്ങളിൽ നൽ തുണ നീ(2)
ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്‍റെ യേശുനാഥൻ കൂടെയുള്ളതാൽ(2)

തകർക്കും നീ ദുഷ്ട ഭുജത്തേ
ഉടയ്ക്കും നീ നീച പാത്രത്തെ (2)
സീയോൻ പുത്രി ആർക്കുക എന്നും സ്തുതിപാടുക
നിന്‍റെ രാജരാജൻ എഴുന്നള്ളാറായ്(2)

എന്‍റെ ബലമായ കർത്തനെൻ ശരണമതാകയാൽ
എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി
Post Tagged with


Leave a Reply