എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി
എന്‍റെ പ്രിയൻ യേശുരാജൻ
വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്
ആയിരം പതിനായിരങ്ങളിൽ
അതി സുകുമാരനവൻ-എനിക്ക്-അതി…
കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-
ത്താവിയെ നൽകിയവൻ-എനിക്ക്-ആവി…
വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ
നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ…
നാളുകളിനിയേറെയില്ലെന്നെ
വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി…
മണിയറയതിൽ ചേർത്തിടുവാൻ
മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ…
ആമയം തീർത്താമോദം പൂ-
ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന…
രാത്രികാലം കഴിഞ്ഞിടാറായ്
യാത്രയും തീരാറായ്-ഈ ലോക-യാത്രയും…
ആർപ്പുവിളി കേട്ടിടാറായ്
കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം…
ഉണർന്നു ദീപം തെളിയിച്ചുകൊൾക
വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…
അന്തിക്രിസ്തൻ വെളിപ്പെടാറായ്
ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത…
കാന്തയോ അവൾ കാന്തനുമായ്
പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ…
അത്തിവ്യക്ഷം തളിർത്തതിന്‍റെ
കൊമ്പുകളിളതായി-അതിന്‍റെ-കൊമ്പുക…
അടുത്തു വേനലെന്നറിഞ്ഞുകൊൾക
വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…
എൻ വിനകൾ തീർന്നിടാറയ്
എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി…
പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള