Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ പാരിൽ നാം പരദേശികളാം

ഈ പാരിൽ നാം പരദേശികളാം
നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ

മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ
മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ;-

ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക
കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം;-

അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം
ക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ;-

തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ
തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു;-

ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ
ഈ പരീക്ഷകൾ നീണ്ടവയല്ല
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.