Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇന്നലെകളിൽ എന്‍റെ കരം

ഇന്നലെകളിൽ എന്‍റെ കരം പിടിച്ചോൻ
ഇന്നും നടത്തുവാൻ ശക്തനാം ദൈവം(2)
ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ആശ്രിത വത്സലൻ എന്നേശുവെ(2)

വേദനകൾ പാരിൽ ഏറിടുന്നേ
നീറുന്നെൻ മാനസം അനുദിനവും(2)
സ്വാന്ത്വനം ഏകുവാൻ എൻ പ്രിയനെ
വനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ…

ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾ
വറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2)
ഇലവടി പോകാത്ത വൃക്ഷത്തെപ്പോലെ
പരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ…

കടലിന്മേൽ നടകൊണ്ട എന്റെ നാഥാ
അഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2)
നീട്ടണെ കൃപയുടെ കരം ഇന്ന്
നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2);- ഇന്നലെ…

ഇന്നലെയെക്കാൾ അവൻ ഇന്നും
ഇന്നലകളിലെന്നെ നടത്തിയ
Post Tagged with


Leave a Reply