ഇന്നീ മംഗല്യം ശോഭിക്കുവാൻ
ഇന്നീ മംഗലം ശോഭിക്കുവാൻ-കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ!
നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു
അന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു
ആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെ
ആണും പെണ്ണുമായി നിർമ്മിച്ചാൻ
നീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുൾ ചെയ്താൻ
ആദമാദികൾക്കും അനുവാദമേകിയൊരു ദേവ!
നീതിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ…
സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-
യ്ക്കുത്തമനാം മണവാളനേ!
ചിത്തനാഥാനന്ത ബാലനേ! പഴുതണുവും
അറ്റദേവനേശു പാലനേ!
ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു
പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ…
ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീ
ചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ)
നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ്
കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും;- ഇന്നീ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള