Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇന്നീയുഷസ്സിൽ നിന്‍റെ വൻ മഹത്വം

ഇന്നീയുഷസ്സിൽ നിന്‍റെ വന്മഹത്ത്വം കാണ്മാൻ
തന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻ

ദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീ
രാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോര

എല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും
ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നു

സംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നു
ഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നും

മുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻ
എന്നാത്മനാഥനേ! നീ പാലിക്കേണം-എന്നും

മൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ്
ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെ

ദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയും
തീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗം

“എന്നോടുള്ള നിൻ” എന്ന രീതി

ഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ല
ഇന്നീ മംഗല്യം ശോഭിക്കുവാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.