Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ

ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻ
കാലമിനിയേറെയില്ല പാരിൽ പാരിൽ
കണ്ടിടും പ്രിയന്‍റെ പൊന്നുമുഖത്തെ
പാടും ഞാൻ സ്തുതിഗീതങ്ങൾ

ഇരുളെങ്ങും നിറയുന്ന ഇവിടുള്ള വാസത്തെ
വിട്ടീടും ഒരു നാളിൽ നാം
പരലോകെ ചേർന്നിടും വാഴും എന്നാളും
ആനന്ദം കൊണ്ടാടിടും;-

കടലിൻ വൻ തിരയേറ്റു അലയാതെയെൻതോണി
കരചേർക്കും കരുണാമയൻ
കഷ്ടങ്ങൾ തീർന്നിടും ദുഃഖം മാറിടും
കർത്താവിൽ ആനന്ദിക്കും;-

എന്നേശു വന്നിടും എന്നേയും ചേർത്തിടും
തൻ സ്വന്തരാജ്യത്തിലായ്
പ്രത്യാശയേറുന്നു കാന്തൻ കൂടെന്നും
വാണിടാൻ സീയോൻ പുരേ;-

ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി
Post Tagged with


Leave a Reply