Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ ഈ

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ
ക്ഷോണിതലത്തിലെ പരീക്ഷകൾ

പകലിലും രാവിലും പരീക്ഷകൾ വരും
ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും
കർത്താവേ ശോധന തെരുതെരെ വന്നാലും
ജിബ്രാട്ടർ പോലെന്നെ പാലിക്കണേ;- ജിബ്രാ

പരിശുദ്ധാത്മാവിന്‍റെ സഹായം കൂടാതോർ
പരിശുദ്ധ ജീവിതം സാദ്ധ്യമല്ല
പരലോകം പൂകുന്ന നേരംവരെ എന്നെ
പരിപാലിക്കേണമെ പവിത്രാത്മനെ;- ജിബ്രാ

പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും
സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം
ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ
നസ്രായവീരൻ തൻ സഹായിക്കും;- ജിബ്രാ

ആപത്തുകാലത്തും ആശ്വസനേരത്തും
അടിയാർക്കു സങ്കേതം ദൈവം തന്നെ
ഭൂലോകമാകവെമാറി മറിഞ്ഞാലും
എല്ലാം വെടിഞ്ഞവർക്കുല്ലാസമേ;- ജിബ്രാ

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.