കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ
കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ
തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ
തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്ത
തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു
തിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ;- കടന്നു
ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ
ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ
കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ
അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ;- കടന്നു
മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു
കരംപിടിച്ചു കരം നീട്ടി കണ്ണീർ തുടച്ചു.
ദാഹത്താലും വിശപ്പിനാലും വാടി വീണപ്പോൾ
മന്നയേകി ജലമേകി പോഷിപ്പിച്ചല്ലോ;- കടന്നു
ജീവനു വിലപേശി വൈരി വളഞ്ഞപ്പോൾ
അപവാദശരങ്ങളേറ്റു മനം മുറിഞ്ഞപ്പോൾ
അമ്മയെപ്പോൽ അരികിൽ വന്നു ആശ്വസിപ്പിച്ചു
മുറുവുകെട്ടി മാനിച്ചു ഉയർത്തിയല്ലോ;- കടന്നു
ഇന്നുകാണും ഉയർച്ചയെല്ലാം നൽകിത്തന്നതാൽ
നന്ദി ചൊല്ലി തൃപ്പാദം നമിച്ചിടുന്നു ഞാൻ
ദർശനത്തിൻ പാതയതിൽ നടന്നു ചെല്ലുവാൻ
കൃപയേകി വരമേകി വഴി നടത്തണേ;- കടന്നു
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള