Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കാന്തനെ കാണുവാനാർത്തി വളരുന്നേ

കാന്തനെ കാണുവാനാർത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര-
ചെയ്തപ്രിയൻ വരും നിശ്ചയം;-

പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ
നിത്യതുറമുഖത്തെത്തും ഞാൻ
വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗ(നിത്യ)കൊട്ടാരത്തിൽ
നിസ്തുല്യമായ പ്രതാപത്തിൽ;-

വർഗ്ഗവ്യത്യാസങ്ങൾ നാട്ടുകാർ വീട്ടുകാർ
ഭേദംവരാ നാഥൻ വരവിൽ
വീണ്ടും ജനിച്ചവർ ആനന്ദിച്ചീടുമേ
ആ നിമിഷം വാനിൽ പോകുമേ;-

തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ
കോടികോടി ഗണം തേജസ്സിൽ
സർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെ
കാണുമതിൻ മദ്ധ്യേ ഏഴയും;-

ഹിമംപോൽ വെൺമയാം ശിരസ്സും മുടികളും
കണ്ണുകളോ അഗ്നിജ്വാല പോൽ
സൂര്യൻ പ്രതാപത്തിൽ പ്രകാശിക്കും വിധം
പ്രിയൻ മുഖം വിളങ്ങീടുമേ;-

ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാൽ മതിവരാ സുന്ദരരൂപനെ
കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ;-

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
കണ്ണുനീരെന്നു മാറുമോ വേദനകൾ എന്നു തീരുമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.