Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെ

കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെ
കേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം;
ചാരിടും ഞാൻ മാർവ്വതിൽ
മുത്തിടും ആ പൊൻമുഖത്ത്(2)

വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം
വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം(2)

പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതം
വർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല(2)
ഒന്നുകാണാൻ എനിക്കാശയായ്
എന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…

ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകി
പ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി(2)
യേശു എന്‍റെ വീണ്ടെടുപ്പുകാരൻ
എന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…

കണ്ടു ഞാനത്ഭുതങ്ങൾ നിൻ വഴിയിൽ
ഇരുത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ(2)
അവനെന്നെ മാനിക്കും ദൈവം
എന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
കണ്ണുനീരെന്നു മാറുമോ വേദനകൾ എന്നു തീരുമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.