Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുന്നു ഞാനെന്‍റെ വിശ്വാസ കൺകളാൽ

കാണുന്നു ഞാനെന്‍റെ വിശ്വാസ കൺകളാൽ
മോഹനമേറുന്ന ശോഭിത പട്ടണം
കേൾക്കുന്നു ഞാനെന്‍റെ നാട്ടിലെ ഘോഷങ്ങൾ
വീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾ

ആനന്ദമേ പരമാനന്ദമേ അതു
ശാലേംപുരേ വാസം ആനന്ദമേ

ശോഭനമേ അതു ആരാൽ വർണ്ണിച്ചിടാം
സാമ്യമകന്നൊരു വാഗ്ദത്ത നാടിനെ
പൂർവ്വ പിതാക്കളവിടെയെത്തീടുവാൻ
ലാഭമതൊക്കെയും ഛേദമെന്നെണ്ണി ഹാ!;- ആനന്ദ…

കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാ
കണ്ണുനീരില്ലാത്ത നാടതിലെത്തിടും
വിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻ
വാഴ്ത്തിടും പ്രിയനെ നിത്യ നിത്യായുഗം;- ആനന്ദ…

ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽ
അന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾ
ലോക മഹത്വങ്ങൾ ചപ്പും ചവറുമെ
യാത്രക്കതൊന്നും സഹായമല്ലേതുമേ;- ആനന്ദ…

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
കണ്ണുനീരെന്നു മാറുമോ വേദനകൾ എന്നു തീരുമോ
Post Tagged with


Leave a Reply