Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുന്നു ഞാൻ നാഥാ എന്നും

കാണുന്നു ഞാൻ നാഥാ എന്നും
നീ എനിക്കാശ്രയമായ്
പാരിതിൽ പാർത്തിടും നാൾ എന്നും
നീ എന്‍റെ മറവിടമായ് (2)

കഷ്ടത ഏറിടും വേളയിൽ എന്നെ
വീഴാതെ താങ്ങിയെന്നും
വൈഷമ്യം ഏറിടും പാതയിൽ എന്നും
താങ്ങി നടത്തുമവൻ(2);-കാണുന്നു…

കർത്താവിൻ സന്നിധിയിൽ എന്നും
ആശ്രയം കണ്ടിടുമ്പോൾ
നീക്കി തന്‍റെ രക്തത്താൽ എന്‍റെ
പാപത്തെ മുഴുവനായ്(2);- കാണുന്നു…

ലോകർ എന്നെ പകച്ചാലും
മാറാത്ത സ്നേഹിതനാം
വീഴ്ചയിൽ ഞാൻ വിളിക്കുമ്പേൾ
താങ്ങി നടത്തുമവൻ(2);- കാണുന്നു…

കാണുന്നു ഞാൻ വിശ്വാസത്താൽ എൻ മുൻപിൽ
കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
Post Tagged with


Leave a Reply