കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽ
കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽ
എൻ സ്വർഗ്ഗീയ ഭവനം
ആകാശ ഗോള ഗണങ്ങൾക്കപ്പുറം
സീയോൻ നഗരിയതിൽ
വെറുമൊരു ശ്വാസം മാത്രം ആകും ഞാൻ
ഒരുനാൾ മണ്ണോടു മണ്ണായി മറഞ്ഞു പോയിടും
മേഘാരുടനായ് മമ-മണവാളൻ വരുമ്പോൾ
എന്നെയും ഉയർപ്പിക്കും – എത്തിക്കും
എൻ സ്വർഗ്ഗീയ വീട്ടിൽ
കനാനിലേക്കു കല്ദയരിൻ ഊരുവിട്ടു
അബ്രഹാം യാത്ര ചെയ്തപ്പോൾ
കാഴ്ചയാലല്ല വിശ്വാസത്താൽ ഞാനും
ദിനവും മുന്നേറുന്നു.
ബാബേൽ പ്രവാസത്തിൽ യെറുശലേം നേർ
സ്വന്ത പർപ്പിടത്തിൻ ജനൽ തുറന്നു
പ്രാർത്ഥിച്ച ദാനിയേൽ പോൽ
പ്രത്യാശിക്കുന്നു ഞാനും;- വെറുമൊരു ശ്വാസം…
പൊത്തിഫേറിൻ ഭാര്യയിൻ പ്രലോഭനത്തിൽ
വീഴാതെ നിന്നവനാം യേസേഫിനേപ്പോൽ
എൻ വിശുദ്ധിയെയും ദിനവും ഞാൻ കാത്തിടുന്നു
ബഥാന്യയിൽ മരിച്ചു നാലു ദിനമായ് ജീർണ്ണിച്ച ലാസറിനെ
പേർ വിളിച്ചു-ഉയർപ്പിച്ച എന്‍റെ പ്രിയൻ
എൻ പേരും വിളിച്ചീടും;- വെറുമൊരു ശ്വാസം…
പത്മോസിൽ തടവിൽ ഏകനായ് തീർന്ന യോഹന്നന്നാൻ ദർശിച്ചതാം
സ്വർഗ്ഗനാടിനെ ഞാൻ സ്വന്തം കൺകളാൽ
കാണുമ്പോൾ എന്താനന്ദം
ആയിരം ആയിരം വിശുദ്ധരോടൊത്തു ഞാൻ യേശുമണവാളൻ മുമ്പിൽ
എത്തുമ്പോൾ എന്നെ മാറോടണച്ചു
എൻ പ്രിയൻ ആശ്ളേഷിക്കും;- വെറുമൊരു ശ്വാസം…
കർത്താവിൽ മൃതരാം വിശുദ്ധരാം പ്രിയരേ
കത്തൃ സന്നിധിയിൽ ഞാൻ
മുഖാമുഖാമായ് കാണുമ്പോൾ മോദമായ്
ഹല്ലേലുയ്യാ പാടും ഞാൻ
കാണുന്നു ഞാൻ വിശ്വസത്തിൻ കൺകളാൽ
എൻ സ്വർഗ്ഗീയ ഭവനം
ആകാശ ഗോള ഗണങ്ങൾക്കപ്പുറം
സീയോൻ നഗരിയതിൽ;- വെറുമൊരു ശ്വാസം…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള