Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താവിൻ വരവേറ്റം അടുത്തുവല്ലോ

കർത്താവിൻ വരവേറ്റം അടുത്തുവല്ലോ
കാഹള നാദം നാം കേട്ടിടാറായ്
കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെ
കർത്താധി കർത്തനെ എതിരേൽപാൻ
ഹാലെലുയ്യാ (4)

വാതിലുകൾ പലതും അടഞ്ഞിടുമ്പോൾ
വാഗ്ദത്ത നാടുണ്ട് നമുക്കക്കരെ
വേഗം വരാമെന്നു ചൊല്ലിയവൻ
വേദന മാറ്റും നിൻ ജീവിതത്തിൽ
ഹാലെലുയ്യാ (4)

നാളയെ ചൊല്ലി നീ കരയേണ്ട
നേടിയതൊന്നും നിൻറ്റെതല്ല
നാളുകൾ നീളുകില്ലേറെയിനി
നാഥന്‍റെ സന്നിധേ എത്തിടുവാൻ
ഹാലെലുയ്യാ (4)

ഈ ലോകം വേഗം അസ്തമിക്കുമെ
ഈ ഗേഹം മണ്ണായി അലിഞ്ഞിടുമേ
ഈ ഗേഹവാസം നശ്വരമേ
ഇമ്പനാടിനെ ഞാൻ നോക്കി പാർക്കുമെ
ഹാലെലുയ്യാ (4)

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവെന്‍റെ ബലവും സങ്കേതവും
Post Tagged with


Leave a Reply