കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
കാഹളം കേൾക്കുമ്പോൾ വാനിൽ പോകും
യേശു കർത്താവിന്‍റെ പൊന്മുഖം കാണുമ്പോൾ
എത്രയോ സന്തോഷം സോദരരേ;-
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയം
അല്ലലെല്ലാമന്നു തീർന്നുപോകും
വാനസേനാഗണം നോക്കിനോക്കിനിന്നു
അത്ഭുതപ്പെട്ടീടും ആ സദസ്സിൽ
ആരിവർ ആരിവർ രാജനോടൊപ്പമായ്
പന്തിയിരിപ്പതു സത്യസഭ
പൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽ
ഫലമാം വിശുദ്ധ കൂട്ടമത്രേ;-
പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കും
തൻപേർക്കായ് പാർത്തലെ വിശ്വസ്തരായ്
ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണം
വാങ്ങിടും സമ്മാനമാസദസ്സിൽ;-
കണ്ണുനീരെല്ലാം തുടച്ചീടുമേയന്നു
എത്രയോ സന്തോഷമാസദസ്സിൽ
കുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽ
കല്യണവേളയാഘോഷമത്രേ:-
കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾ
പാരിലെ കഷ്ടങ്ങൾ ഓർത്തീടുമോ
അന്തമില്ലാതുള്ള ആനന്ദരാജന്‍റെ
സ്വന്തമായ് തീർത്തഹോ സാധുക്കൾ നാം;-
പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയം
സാത്താനും സൈന്യവും തോറ്റുപോയി
നീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നും
സന്തതം പാടിടും ഹല്ലേലുയ്യാ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള