Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ
ഭയങ്കരന്മാരുടെ ആരവമുയരുമ്പോൾ
എളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീ
കഷ്ടത്തിൽ കോട്ടയും ശരണവുമേ

കാണുന്നു ഞാൻ ബലമുള്ള പട്ടണം
രക്ഷയതിന്‍റെ മതിലും കൊത്തളവും
യാഹിലാശ്രയിക്കും സ്ഥിരമാനസൻ
പൂർണ്ണ ശാന്തിയിൽ പാർക്കുമവിടെ

സാദ്ധ്യതകൾ തീർന്നാൽ സാരമില്ല
സാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻ
സാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടും
അസാദ്ധ്യമാം വാതിലുകൾ തുറക്കും

യാഹിൽ ശാശ്വതമാം പാറയതിൽ
ആശയം വെച്ചിടും അവനിൽ ശാശ്വതമായ്
നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽ
ചേർത്തിടും താൻ പാർക്കും വിൺഭവനേ

തകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽ
തകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേ
ഒരുക്കിടും മേശയവൻ പകർന്നിടും തെലമവൻ
ഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ
Post Tagged with


Leave a Reply