Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ

കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ
ഭാരിച്ച ഭീതിയിൽ വീണു ഞാൻ;
പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്
തീരില്ലാ യാതൊരു കാലത്തും (2)

എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽ
എന്നുടെ പാതയിൽ ദീപമായ്
വിണ്ണിന്‍റെ നാഥനെൻ കൂടെയുള്ളതാലെ
ഒന്നുമേ ഖേദിപ്പാനില്ലല്ലോ

മാനസവീണയിൽ മാധുര്യ വീചികൾ
സാനന്ദം മീട്ടി ഞാൻ ആർത്തിടും
എന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻ
എന്നെന്നും രാജാധി രാജാവായ്;-

ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻ
ശാന്തിയിൻ ദൂതുമായ് വന്നിടും
ബന്ധുവാം യേശുവേ പോലിഹേ ആരുള്ളു
സന്തതം സ്നേഹിതൻ ആയെന്നും;-

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.