Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ എന്നുടെ ജീവ

ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ
എന്നുടെ ജീവവാക്യമെന്നുമേ
തന്നുടെ ജീവമൊഴിയെന്നുമേ
എന്നുടെ ജീവന്നാധാരമേ

ഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടും
എന്നുടെ ജീവിതയാത്രയിൽ
ഈ മരുവിൽ ചൂടതേൽക്കുമ്പോൾ
തൻ ചിറകെനിക്കു വിശ്രമം

ക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേ
എന്നുടെ ജീവിതത്തിൻ ആശയേ
നാളെന്നും ക്രൂശെടുത്തു ഞാൻ
നാഥനിഷ്ടം നിറവേറ്റുമേ;-

ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേ
എന്നുടെ ഭൂഷണം അതെന്നുമേ
നാളെന്നും അതെണ്ണും എൻ നിക്ഷേപമായ്
തേജസ്സായെനിക്കു ലഭ്യമേ;-

ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ
എന്നുടെ പാതയിൽ അതെന്നുമേ
നാളെന്നും അതിൽ നടന്നു ഞാൻ
തേജസ്സിൻ തീരത്തെത്തുമേ;-

ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ
ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ്
അനന്തത വിദൂരവേ ഞാൻ കാണുമ്പോൾ
ആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം;-

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ക്രിസ്തേശുവിൽ നാം പണിയാം
Post Tagged with


Leave a Reply