Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപ മതിയേ കൃപ മതിയേ എനിക്കു നിൻ കൃപ

കൃപ മതിയേ കൃപ മതിയേ
എനിക്കു നിൻ കൃപ മതിയേ
ബലഹീനതകളിൽ ബലത്തോടെ കാത്തിടും
എനിക്കു നിൻ കൃപ മതിയേ

കാററും മഴയും കാണുകില്ലെന്നാലും
താഴ്വര വെള്ളത്താൽ നിറഞ്ഞിടുമെ
നിനവുകളെപ്പോലും കാത്തിരുന്നോൻ
നിനക്കായ് നൻമയെ കരുതിടുമെ (2)

കൈപ്പത്തിപോൽ ചെറുമേഘത്തുണ്
ഉയർന്നിടുന്നാഴിയിൻ നടുവിലായി
അയയ്ക്കുമതിൻ പിൻപേ വൻമാരിയെ
കേൾക്കുന്നുണ്ടായതിൻ ഇടിമുഴക്കം (2)

ആഴങ്ങൾ നടുവിൽ തുറന്നിടുമേ
അത്ഭുതമാം വഴി തൻ മക്കൾക്കായ്
ശ്രതു അതിൽ മുങ്ങിത്താണിടുമ്പോൾ
തൻമക്കൾ തപ്പോടെ നൃത്തം ചെയ്യും (2)

കൃപമതിയേ തിരു കൃപമതിയേ തവ
കൃപ മതി യേശുവിൻ കൃപമതിയാം
Post Tagged with


Leave a Reply