Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൃപയിന്നുറവാം കർത്താവെ നിൻ

കൃപയിന്നുറവാം കർത്താവെ നിൻ
കൃപ മതിയടിയാനീയുലകിൽ(2)

ബലഹീനതയിൽ താങ്ങി നടത്തും-
ബലവാനേ നിൻ കൃപ മതിയെ
പലവിധ ഭീതികളുയരും മരുവിൽ-
കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…

2. പാപത്തിൻ ശമ്പളം മരണം നീങ്ങി-
കൃപയാലെ ദൈവമകനായ് ഞാൻ
അവകാശമായ് നിത്യജീവൻ ലഭിച്ചു-
പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…

ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-
രക്ഷയിൻ സുവിശേഷം ഘോഷിക്കാം
സകല മനുഷ്യർക്കും രക്ഷാകരമാം-
ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ…

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.