Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൃപയിൻ ഉറവിടം യേശു നാഥാ

കൃപയിൻ ഉറവിടം യേശു നാഥാ
നീയെന്നാശ്രയം അഭയം ഗോപുരം
എന്നാളുമീ മരുവിൽ

യിസ്രയേൽ ജനത്തിന് മേഘം സദാ
മരുഭൂവിൽ തണലായ് തീർന്നതുപോൽ
ചൂടേറുമീ വൻ പാഴൂരുവിൽ നിൻ
വൻകൃപ തണലേകണേ;- കൃപയിൻ

താങ്ങുവാനാവാത്ത ഭാരങ്ങളാൽ
എന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾ
ആശ്വാസദായകൻ യേശുവിൻ ചാരേ
ആശ്വാസം കണ്ടെൻ ഞാനും;- കൃപയിൻ

കഷ്ടതയിൽ അനുസരണം തികഞ്ഞവനാം
കർത്താവെൻ കഷ്ടതയിൽ തുണയായവൻ
ശത്രുവിൻ മുമ്പാകെ മേശയൊരുക്കി
ജയളിയായ് നടത്തീടുന്നു;- കൃപയിൻ

എൻ പ്രയനോടെന്നും അനുരൂപനായ്
നിത്യസൗഭാഗ്യ സങ്കേത നഗരേ
മഹിമകൾ ചൂടി മഹത്വത്തിൽ വാഴാൻ
എന്നുള്ളം കാംക്ഷിക്കുന്നേ വേഗം;- കൃപയിൻ

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.