ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ
ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ ഓടിയിട്ട്
നിത്യവീടൊന്നുണ്ടവിടെയെത്തി കർത്തനോടുകൂടെ വിശ്രമിപ്പാൻ
യാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ്
ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയും
കാലം കഴിയുന്നു നാൾകൾ പോയി കർത്താവിൻ വരവു സമീപമായ്
മഹത്വനാമത്തെ കീർത്തിപ്പാനായ് ശക്തീകരിക്ക നിൻ ആത്മാവിനാൽ;-
പൂർവ്വപിതാക്കളാം അപ്പോസ്തലർ ദൂരവെദർശിച്ചീ ഭാഗ്യദേശം
ആകയാൽ ചേതമെന്നെണ്ണിലാഭം അന്യരെന്നെണ്ണിയീ ലോകമതിൽ;-
ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും കഷ്ടത്തിൻ കണ്ണുനീർ കുടിച്ചാലും
ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂല മായെന്നാലും;-
ജീവനെന്നേശുവിൽ അർപ്പിച്ചിട്ട് അക്കരെനാട്ടിൽ ഞാനെത്തിടുമ്പോൾ
ശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ യേശുവിൻ പൊൻമുഖം മുത്തിടും ഞാൻ;-
ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾ
സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം മേലുള്ളെറുശലേം നിത്യഗ്രഹം;-
ലാഭമായ്തീരും സമസ്തവും ഞാൻ കാഴ്ചയായ് വയ്ക്കുന്നു തൃപ്പാദത്തിൽ
അംഗം പ്രത്യഗംമേ ഇന്ദ്രിയങ്ങൾ ദൈവനാമത്തിൻ പുകഴ്ചയായി;-
ലോകം ത്യജിച്ചതാം സിദ്ധന്മാരും നിർമ്മലജ്യോതിസ്സാം ദൂതന്മാരും
രക്ത സാക്ഷികളാം സ്നേഹിതരും സ്വാഗതംചെയ്യും മഹൽ സദസ്സിൽ;-
വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി രക്ഷകനേശുവെ കുമ്പിടും ഞാൻ
കഷ്ടത തുഷ്ടിയായ് ആസ്വദിക്കും സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള