Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ലോകശോക സാഗരെ നീ മുങ്ങുമ്പോൾ

ലോകശോക സാഗരെ നീ മുങ്ങുമ്പോൾ
ആകുല പാത്രവാനായ് നീ തീരുമ്പോൾ
കർത്തൻ വർഷിപ്പിക്കും അനുഗ്രഹങ്ങൾ
എത്ര എന്നു ചിന്തിച്ചേറ്റം മോദിക്ക

എത്ര മോദമുണ്ടീന്നേരത്തിൽ
ദൈവത്തിൻ കരുണയോർക്കുമ്പോൾ
ഉല്ലസിക്കാം ഭാരവാഹിയേ
ഈശൻ ഏറ്റം കരുതുന്നു നിനക്കായ്

പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ?
ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ?
സന്ദേഹം വേണ്ടാ നീ കാണും ആശ്വാസം
ഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ;- എത്..

നശ്വരമാം ധനത്തെ നീ കണുമ്പോൾ
ലേശം വിഷാദം അസൂയയും വേണ്ടി
ശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപം
യേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ്;- എത്ര…

കല്ലോല തുല്യമാം അല്ലൽ വന്നീടിൽ
തെല്ലും ഭീതി വേണ്ടല്ലോ മനതാരിൽ
കർത്തൻ നൽകും ആശിസ്സുകൾ ഓർത്തേവം
സ്വർഗ്ഗം ചേരും നേരംവരെ മോദിക്ക;- എത്ര…

ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ
കുതുഹലം കൊണ്ടാട്ടമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.