Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ലോകത്തിലേകയാശ്രയം എൻ യേശുമാത്രം

ലോകത്തിലേകയാശ്രയം എൻ യേശു മാത്രം
ശോകങ്ങളേറി വന്നാലും
വേണ്ടാ ഈ ലോകയിമ്പം പ്രിയനേ നീ മതി
എന്നും വാഴ്ത്തിപ്പാടും ഞാൻ

ഉറ്റവരായിരുന്നവർ ദ്വേഷിച്ചാലും
മാറ്റമില്ലാത്ത സ്നേഹിതൻ
ക്ലേശം നിറഞ്ഞ ലോകയാത്രയിൽ താങ്ങിടും
വിൺശക്തിയാലെ നിത്യവും;-

തേടിയതല്ല ഞാൻ നിന്നെ ക്രൂശിൻ സ്നേഹം
നേടിയേ പാപിയാമെന്നേ
ഓടുന്നു ലാക്കിലേക്കു പാടുകളേറ്റു ഞാൻ
മാറുവാനാവതില്ലിനി;-

മാറായുണ്ടീ മരുവതിൽ-സാരമില്ല
മാറായിൻ നാഥനാമേശു
മാറാത്ത വാക്കു തന്നോൻ മാറുമോ ആയവൻ
മാറാ മധുരമാക്കിടും;-

വിശ്വാസക്കപ്പൽ താഴുമോ-ഈയുലകിൽ
ഈശാനമൂലനേറുന്നേ
ആശ്വാസമേകുവാൻ നീ വേഗമായ് വന്നാലും
വിശ്വാസ നായകാ പ്രിയാ;-

നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണം
വിശ്വാസപ്പോരിൽ നിൽക്കുവാൻ
പത്മോസിലെത്രനാൾ ഞാനേകനായ് പാർക്കണം
വിശ്വാസത്യാഗമില്ലാതെ;-

ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ
കുതുഹലം കൊണ്ടാട്ടമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.