Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മൽപ്രിയനേ എന്നേശുനായകനെ എ​പ്പോൾ

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ

മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ
വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ

വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ
ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ
ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ

സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ
എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.