Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മൽപ്രിയനെ എന്നു മേഘേ വന്നീടുമോ

മൽപ്രിയനെ എന്നു മേഘേ വന്നീടുമോ
എന്നെ വേഗം ചേർത്തീടുവാൻ
നിൻ പേർക്കായ് കഷ്ടതകളേറ്റുകൊണ്ട്
നാൾകൾ കഴിച്ചീടുന്നു ഞാൻ

ആനന്ദ ജീവിതം നയിച്ചിടുമ്പോൾ
ശത്രു എന്നോടെതിർത്തീടുന്നെ
സാത്താന്യശക്തിയെ ജയിച്ചീടുവാൻ
ആത്മ ശക്തി ഏകിടണെ

മായയാം ഈയുലകിൽ ആശയില്ലെ
വാനിൽ വേഗം വന്നിടണെ
മേഘത്തിൽ ദൂതരുമായ് വന്നിടുമ്പോൾ
രൂപാന്തരം പ്രാപിക്കും ഞാൻ

കണ്ണുനീർ അന്നു നീയെല്ലാം തുടയ്ക്കും
നിൻ മുഖം ഞാൻ മുത്തീടുമ്പോൾ
ശോഭിക്കും സ്വർണ്ണത്തെരു-വീഥിയതിൽ
നിത്യം ഞാനുലാവിടുമേ

യുഗായുഗമായ് വാണിടുന്ന വാസമോർത്താൽ
പാദം പാരിൽ പതിയുന്നില്ലേ
തേജസ്സിൻ പൊൻകിരീടം ചൂടി വാഴും
താതൻ രാജ്യേ നിശ്ചയം ഞാൻ

മൽപ്രിയനെ ഇദ്ധരയിൽ നിന്നു നിൻ ശുദ്ധരെ
മൽപ്രിയനേ എന്നേശുനായകനെ എ​പ്പോൾ
Post Tagged with


Leave a Reply