Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനം തളരുന്ന വേളകളിൽ

മനം തളരുന്ന വേളകളിൽ
സ്നേഹിതർ മാറിടും നാളുകളിൽ
തുണയായി ആരും കണ്ടിടാതെ ഞാൻ
ജീവിത പാതയിൽ തളരുമ്പോൾ

ഭയപ്പെടേണ്ട ഞാൻ അരികിലുണ്ട്
എന്നുര ചെയ്തവൻ കൂടെയുണ്ട്(2) മനം…

ജീവിതത്തിൽ എൻ ഏകാന്തതയിൽ
ആശ്വാസമായാരും കണ്ടിടാതെ
ജീവിതമാകെ തളർന്നിടുമ്പോൾ
ആശ്വാസ ദായകൻ അരികിലുണ്ട്(2);- ഭയപ്പെ…

ദൈവം താൻ സ്നേഹിക്കും മക്കളുടെ
ജീവിതത്തിൽ മാറാ ഉണ്ടെങ്കിലും(2)
മാറായെ മധുരമാക്കിയവൻ
കൂടെയുള്ളതിനാൽ സന്തോഷിക്കാം(2);- ഭയപ്പെ…

ദൈവത്തെ സ്നേഹിക്കും മക്കളുടെ
ജീവിതത്തിലെല്ലാം നന്മയ്ക്കായ്(2)
കൂടി വ്യപരിക്കുന്നു എന്ന്
തൻ മക്കൾക്കെന്നും രുചിച്ചറിയാം(2);- ഭയപ്പെ…

ആകയാൽ ജീവിതം നിരാശയായി
ജീവിത കപ്പൽ തകർത്തിടാതെ(2)
ദൈവകങ്ങളിൽ ഏൽപ്പിച്ചിടാം
ദൈവത്തിൽ പൂർണമായ് ആശ്രയിക്കാം(2);- ഭയപ്പെ…

മനസ്സേ വ്യാകുലമരുതേ കരുതാൻ
മകനെ നീ ഭയപ്പെടെണ്ടാ
Post Tagged with


Leave a Reply