Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും

മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരം
മുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടു

മോശ കണ്ടിട്ടമ്പരന്നു. സൂക്ഷിച്ചങ്ങ് നോക്കുന്നേരം
മോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞു

ശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്
മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനും

നീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾ
എൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾ

വിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്
വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോ

മോശ ചെന്ന് ചൊല്ലിയിട്ടും തന്‍റെ ജനത്തെ വിട്ടതില്ല
ബാധ പത്ത് ഇറക്കിയിട്ടും തന്‍റെ ജനത്തെ വിട്ടതില്ല.

ഫറവോന്‍റെ ആദ്യജാതൻ മരിച്ചപ്പോൾ വിട്ടയച്ചു
എൻ പിതാവേ നിൻ ജനത്തിൻ എത്ര ഭാഗ്യം ഈ വിധത്തിൽ

മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരം
മുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്ന അഗ്നിജ്വാല കണ്ടു

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Post Tagged with


Leave a Reply