Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ

മുൾക്കിരീടം ചൂടി മുറിവേറ്റു മുഖം താഴ്ത്തി
മരക്കുരിശിൽ പ്രാണൻ വെടിഞ്ഞതാമെൻ പ്രിയൻ
പൊൻ കിരീടം അണിഞ്ഞതിസുന്ദരനായ്
മേഘത്തേരിൽ വരുവാൻ

ഉറ്റവരെല്ലാം ഉപേക്ഷിച്ചീടിലും
സ്നേഹിതരെല്ലാം കൈവെടിഞ്ഞീടിലും
കരുണാമയനായ് കരുതും എൻ കാന്തനെ
മദ്ധ്യവാനിൽ കാണുവാൻ

ഉള്ളം ഉരുകി നീറി ഞാൻ നീറി
നിറകണ്ണുകളോടെ കേണിടുന്നേരം
എൻ കണ്ണീർ കാണുമ്പോൾ കണ്ണുനീർ തുളുമ്പുന്ന
ആ പൊൻ കൺകൾ കാണുവാൻ

വൈഷമ്യമേടിൽ ദുഃഖത്താഴ്വരയിൽ
തീച്ചൂളകളിൽ സിംഹക്കുഴികളിൽ
വാടാതെ വഴുതാതെ വീഴാതെ കാത്തിടും
ആ പൊൻ കൈകൾ കാണുവാൻ

മണ്ണായ് മറഞ്ഞതാം പ്രിയരാം വിശുദ്ധരെ
വിൺ ശരീരത്തോടെ മമ മണളാൻ മുൻപിൽ
കണ്ടു മുഖാമുഖമായ് അവരോടൊത്തു
ഹല്ലേലുയ്യാ പാടുവാൻ

കാരിരുമ്പാണിയാൽ എൻ പേർക്കായ് ക്രൂശിൽ
തറയ്ക്കപ്പെട്ടതാം ആ തൃപ്പാദദങ്ങളിൽ
കുമ്പിട്ടെൻ കാന്തന്‍റെ മുറിവേറ്റ മാർവ്വതിൽ
അണഞ്ഞ ആശ്ളേഷിക്കുവാൻ

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്
Post Tagged with


Leave a Reply