നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചു
നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം
കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ
വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും
നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ നിറച്ചീടന്നു
അവൻ നമ്മുടെ ദൈവം തന്നെ മഹത്വം ആമേൻ
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Recent Posts
- The Ultimate Overview to Safe Online Gambling
- How to Receive Your Free Casino Cash Balance Using Online Casino No Bonus Deposit Coupons
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും