Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂ

നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂ
നിത്യ ജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)

യേശുവേ
നിന്‍റെ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻ
യേശുവേ
നീയെന്നഭയവും എന്നസ്ഥിത്വവും

മലകൾ മാറിപ്പോയാലും
പർവതങ്ങൾ നീങ്ങിപ്പോയാലും
നിന്‍റെ സ്നേഹം നിൻ കാരുണ്യം
എന്നെ വിട്ടു മാറില്ലാ
നിൻ പ്രീതി നിൻ വാത്സല്യം
ഒരു നാളും നീങ്ങിപ്പോവില്ലാ (2)

എൻ കോട്ടയേ തണലും നീയേ
എൻ പരിചയേ ആരാധ്യനേ
എൻ അഭയമേ ആശ്രയം നീയേ
എൻ യേശുവേ സർവ്വസ്വമേ

അങ്ങെ വിട്ടു ഞാനാരുടെ അരികിൽ പോയീടും
നിത്യജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)
യേശുവേ
നിൻ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻ
യേശുവേ
നീയെന്നഭയവും എന്നസ്ഥിത്വവും

നിൻ പാപം കടും ചുവപ്പെങ്കിലും
അപരാധങ്ങൾ എത്ര ഏറെയായാലും
നീ യേശുവിന് വിലപ്പെട്ടവൻ
നിന്നെ തള്ളിക്കളയുകയില്ല(2)

തൻ നിണത്താൽ നിന്നെ കഴുകിയോൻ
ഒരു നാളും കൈവിടുകയില്ല
നീ യേശുവിന് വിലപ്പെട്ടവൻ
നിന്നെ തള്ളിക്കളയുകയില്ല
തൻ കൃപയാൽ നിന്നെ നിറുത്തിടും
അന്ത്യത്തോളം നിന്നെ കാത്തിടും

പരിശുദ്ധനേ പരിഹാരകനേ
എൻ യേശുവേ ആരാധ്യനേ
നല്ലവനേ വീണ്ടെടുത്തോനെ
വല്ലഭനേ ആരാധ്യനേ

സദ്ഗുണങ്ങളാൽ സദ്പ്രവൃത്തികളാൽ
പാപം പോക്കീടുവാൻ കഴിയാതിരുന്നേരം
ദൈവത്തിൻ പുത്രനാം യേശു
സ്വർഗത്തിൽ നിന്നിറങ്ങി വന്നു

പ്രവൃത്തികളാൽ കഴിയാഞ്ഞതിനെ
തന്‍റെ മരണത്താൽ നിവർത്തിച്ചു
അവനിൽ വിശ്വസിക്കുന്നേവരെ
ദൈവം നീതിയായ് കാണും
കർത്താവാം യേശുവിൻ യോഗ്യതയാൽ
നിത്യ നിത്യമായ് വാഴും

പരിശുദ്ധനേ പരിഹാരകനേ
എൻ യേശുവേ ആരാധ്യനേ
നല്ലവനേ വീണ്ടെടുത്തോനേ
വല്ലഭനേ ആരാധനാ

ആരാധനാ യേശുവിന്
ആരാധനാ യേശുവിന്
ആരാധനാ യേശുവിന്

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ നിൻ
നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ
Post Tagged with


Leave a Reply