Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നീയെൻ പക്ഷം മതി നിന്‍റെ

നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി
ലോകജീവിതേ അനന്യനായ് നീ മതി

അലറുന്ന കാറ്റിൽ അലയുന്ന തോണി
ബലഹീനനായ് ഞാൻ അലയുന്ന നേരം
ബലമേറും നിൻ കരങ്ങളെന്നെ
താങ്ങിടേണമേ;-

വെയിലിൽ തണലും മരുവിൽ ജലവും
പുതുജീവനേകും തരും ജീവമന്നാ
കൃപയേറും കർത്തനേശു താൻ
വിശ്വസ്തനെന്നുമേ;-

തവസേവതന്നിൽ തളരാതെ പോവാൻ
പരിശുദ്ധദേവാ തിരുശക്തി നൽക
തിരുരാജ്യത്തിൽ സമ്പൂർത്തിയോളം
കാത്തിടേണമേ;-

നീയല്ലാതെ ഒരു നന്മയുമില്ല
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.