Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ

ഒന്നുമില്ലായ്കയിൽ നിന്നെന്നെ
നിന്നുടെ ഛായയിൽ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്‍റെ
പുത്രനെ തന്നു രക്ഷിച്ചു നീ;-

നിൻ മഹാ കൃപയ്ക്കായ്
നിന്നെ ഞാൻ സ്തുതിച്ചിടുമെന്നും

ഈ ലോകത്തിൽ വന്നേശു എന്‍റെ
മാലൊഴിപ്പാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ പങ്ക-
പ്പാടുകൾ നീചമരണവും;-

അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു
തിന്മകൾ സർവ്വത്തിൽ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ;-

നാശമില്ലാത്തവകാശവും
യേശുവിൻ ഭാഗ്യസന്നിധിയും
നീതിയിൻ വാടാമുടിയതും
തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;-

മോചനം വീണ്ടും ജനനവും
നീച പാപി എന്നിൽ വസിപ്പാൻ
നിന്നാത്മാവിന്‍റെ ദാനവും നീ
തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും;-

പാടും നിനക്കു നിത്യവും പരമേശാ കേടകറ്റുന്ന
ഒരു മഴയും തോരാതിരുന്നിട്ടില്ല
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.