Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഓടി വാ കൃപയാം നദിയരികിൽ നിന്‍റെ മലിനത

ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻ
പാപി ഓടിവാ കൃപയാം നദിയരികിൽ

തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം
ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ
നേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-
വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…

അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻ
വിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽ
കുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ
കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…

പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടു
കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ
തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ
തിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…

സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെ
ശുദ്ധിയിൻ വഴിയതിൽ നടത്തും വചനം
നിത്യം നിന്‍റെ പാദങ്ങൾക്കു സത്യവെളിച്ചം തന്നിട്ടു
ശുദ്ധതയിൻ ശുദ്ധസ്ഥലത്തെത്തുവോളം തുണച്ചിടും;- ഓടി…

ശുദ്ധിയിന്നലങ്കാരത്തിൽ ശുദ്ധിമാന്മാരേ സ്തുതിപ്പിൻ
ശുദ്ധതയിൽ വസിക്കും യഹോവയെ നിങ്ങൾ
നിത്യം നിത്യം വളർന്നു നാം ശുദ്ധതയിൽ മുതിർന്നു പാ-
പത്തെ നശിപ്പിച്ചീടുകിൽ ക്രിസ്തുവിൽ ജീവിച്ചിടും നാം;- ഓടി…

പാടും നിനക്കു നിത്യവും പരമേശാ കേടകറ്റുന്ന
ഒരു മഴയും തോരാതിരുന്നിട്ടില്ല
Post Tagged with


Leave a Reply