Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പാടും നിനക്കു നിത്യവും പരമേശാ കേടകറ്റുന്ന

പാടും നിനക്കു നിത്യവും-പരമേശാ
പാടും നിനക്കു നിത്യവും
കേടകറ്റുന്ന മമ നീടാർന്ന നായകാ-പാടും

പാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽ
വാടാതെ നിന്നെ വാഴ്ത്തുമേ-പരമേശാ;- പാടും

പാടവമുള്ള സ്തുതിപാഠകനെന്നപോൽ
തേടും ഞാൻ നല്ല വാക്കുകൾ-പരമേശാ;- പാടും

പൂക്കുന്നു വാടിയൊരു-പൂവല്ലി തൂമഴയാൽ
ഓർക്കുന്നു നിന്‍റെ പാലനം-പരമേശാ-പാടും

ഗന്ധം പരത്തിടുന്ന-പുഷപങ്ങളെന്നുടെ
അന്തികം രമൃമാക്കുന്നു-പരമേശാ;- പാടും

ശുദ്ധരിൽ വ്യാപരിക്കും-സ്വർഗീയവായുവാൽ
ശുദ്ധമീ വ്യോമ മണ്ഡലം-പരമേശാ;- പാടും

കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ-പരമേശാ;- പാടും

സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയൻ
ഞാനും സുഖേന വാഴുന്നു-പരമേശാ;- പാടും

ആയവൻ തന്ന ഫലം-ആകെ ഭുജിച്ചു മമ
ജീവൻ സമൃദ്ധിയാകുന്നു-പരമേശാ;- പാടും

ദൈവപ്രഭാവമെന്‍റെ മുന്നിൽ തിളങ്ങിടുന്നു
ചൊല്ലാവതല്ല ഭാഗ്യമെൻ-പരമേശാ;- പാടും

എന്നുള്ളമാകും മഹാ ദേവാലയത്തിൽ നിന്നും
പൊങ്ങും നിനക്കു വന്ദനം-പരമേശാ;- പാടും

ഒരുങ്ങീടുക തൻ പ്രിയ ജനമേ
ഓടി വാ കൃപയാം നദിയരികിൽ നിന്‍റെ മലിനത
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.