ഓടി വാ കൃപയാം നദിയരികിൽ നിന്‍റെ മലിനത
ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻ
പാപി ഓടിവാ കൃപയാം നദിയരികിൽ
തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം
ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ
നേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-
വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…
അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻ
വിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽ
കുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ
കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…
പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടു
കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ
തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ
തിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…
സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെ
ശുദ്ധിയിൻ വഴിയതിൽ നടത്തും വചനം
നിത്യം നിന്‍റെ പാദങ്ങൾക്കു സത്യവെളിച്ചം തന്നിട്ടു
ശുദ്ധതയിൻ ശുദ്ധസ്ഥലത്തെത്തുവോളം തുണച്ചിടും;- ഓടി…
ശുദ്ധിയിന്നലങ്കാരത്തിൽ ശുദ്ധിമാന്മാരേ സ്തുതിപ്പിൻ
ശുദ്ധതയിൽ വസിക്കും യഹോവയെ നിങ്ങൾ
നിത്യം നിത്യം വളർന്നു നാം ശുദ്ധതയിൽ മുതിർന്നു പാ-
പത്തെ നശിപ്പിച്ചീടുകിൽ ക്രിസ്തുവിൽ ജീവിച്ചിടും നാം;- ഓടി…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള