ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
മണവാളനേശുവിൻ വരവിനായി
വരുന്ന വിനാഴികയറിയുന്നില്ലാകയാൽ
ഒരുങ്ങിയുണർന്നിരിക്കാം
ദീപം തെളിയിച്ചു കാത്തിരിക്കാം
ജീവനാഥനെ എതിരേൽപ്പാൻ
മന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽ
പണിയണം പൊൻ വെള്ളിക്കല്ലുകളാൽ
മരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്ത
വേലകൾ വെന്തിടുമേ അയ്യോ;- ദീപം…
വന്ദ്യവല്ലഭനാം യേശുമഹേശൻ
വിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾ
നിന്ദ്യരാകാതെ വെളിപ്പെടും വണ്ണം
സുസ്ഥിരരായിരിക്കാം;- ദീപം…
തൻതിരുനാമത്തിലാശ്രിതരായ് നാം
തളർന്നുപോകാതെ കാത്തിരിക്കാം
അന്ത്യംവരെയുമാദിമസ്നേഹം
ഒട്ടും വിടാതിരിക്കാം നമ്മൾ;- ദീപം…
വെന്തഴിയും ഈ ഭൂമിയെന്നോർത്തു
കാന്തനെക്കാണുവാൻ കാത്തിരുന്നു
എത്ര വിശുദ്ധ ജീവനും ഭക്തിയും
ഉള്ളവരാകേണം നാം പാർത്താൽ;- ദീപം…
ജഡത്തിന്‍റെ പ്രവർത്തികൾ സംഹരിച്ചു നാം
ജയിക്കണം സാത്താന്യസേനകളെ
ജയിക്കുന്നവനു ജീവപറുദീസയിൽ
ജീവകനിലഭിക്കും… ആമേൻ;- ദീപം…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള